Source :- SIRAJLIVE NEWS
നോളജ് സിറ്റി|ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കുന്ന ‘ശമാഇലു റസൂല്‍’ പ്രവാചക ജീവിത പഠന കോഴ്‌സ് ഏഴാം എഡിഷനിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ‘തിരുനബിയുടെ വീടും കുടുംബവും’ എന്ന വിഷയത്തിലാണ് ഇത്തവണ ശമാഇലു റസൂല്‍ കോഴ്‌സ് നടക്കുന്നത്. പ്രവാചകര്‍ തിരുനബി(സ്വ) യുടെ ജീവിതമാതൃകകൾ അടുത്തറിഞ്ഞ് ജീവിതത്തില്‍ പുതുമകള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരമായാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ ആദ്യ വാരത്തിലെ ഏഴു ദിവസങ്ങളിലായാണ് കോഴ്‌സ് നടക്കുന്നത്. ആദ്യ ആറു ദിവസങ്ങളില്‍ ഓണ്‍ലൈനായും സമാപന സെഷൻ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചുമാണ് നടക്കുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമാപന ദിവസം നടക്കും.
മലയാളം, ഉര്‍ദു ഭാഷകളില്‍ നടക്കുന്ന പഠന ക്ലാസില്‍ പ്രായ ഭേദമന്യേ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91 8086881019 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Content Highlights:
Registration for the 7th edition of the Shamailu Rasool Prophetic life study course led by Dr. Hakeem Azhari has begun. The theme for this season is Thirunabi’s Home and Family. The 7-day course will run online with the finale at Markaz Knowledge City.




