Home rss national malayalam പുതിയ വാർത്ത ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജ; വീട്ടമ്മയുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍

ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജ; വീട്ടമ്മയുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍

4
0

Source :- SIRAJLIVE NEWS

കാസര്‍കോട് | ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ നടത്താമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. കാസര്‍കോട് ഉദുമ സ്വദേശിയായ സ്ത്രീയുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്ത കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിന്‍സെന്റ് ആണ് കാസര്‍ഗോഡ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. ഫോണിലും വാട്‌സാപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് വിശ്വാസം പിടിച്ചുപറ്റി. വിവാഹമോചന നടപടികള്‍ ഹൈക്കോടതി വഴി എളുപ്പത്തില്‍ തീര്‍പ്പാക്കി നല്‍കാമെന്നും നിലവിലുള്ള ജീവിതപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പൂജകള്‍ നടത്തിയാല്‍ പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചു.

യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പലപ്പോഴായി 13,16,731 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കാസര്‍ഗോഡ് സൈബര്‍ ക്രൈം പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊല്ലം തെന്മലയില്‍ വെച്ച് പ്രതി കുടുങ്ങിയത്.
കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ (ഇന്‍ചാര്‍ജ്) പി നളിനാക്ഷന്റെ നേതൃത്വത്തില്‍ എസ് ഐ സവ്യസാചി, എ എസ് ഐമാരായ രഞ്ജിത്ത് പി കെ കുമാര്‍, എം ദിലീഷ്, പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സവാദ് അഷ്‌റഫ്, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

Content Highlights:
Kasaragod Cyber Crime Police arrested Antony Vincent for cheating a woman of Rs 13.16 lakh. The accused befriended the victim on Facebook and promised special poojas to solve her marital issues. Police tracked and arrested him in Thenmala, Kollam using scientific investigation techniques.