Home rss business malayalam രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രം: ബിജെപി വിവാദത്തിന് കോണ്‍ഗ്രസ് മറുപടി

രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രം: ബിജെപി വിവാദത്തിന് കോണ്‍ഗ്രസ് മറുപടി

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അവധിക്കാല ചിത്രത്തെ ചൊല്ലി ബിജെപി ഉയര്‍ത്തിയ വിവാദത്തിന് കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്ത്. ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയും കുട്ടിയുമാണെന്നും, സ്ത്രീകളെ കാണുന്ന ബിജെപി നേതാക്കളുടെ സങ്കുചിത മനോഭാവമാണ് വിവാദത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പ്രതികരിച്ചു.

കേന്ദ്രമന്ത്രി ഗിരിരാജ് സിങ് സാമൂഹിക മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച ചിത്രത്തിലാണ് വിവാദം ഉടലെടുത്തത്. കടലിന് നടുവില്‍ ബോട്ടിലിരിക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം ഒരു സ്ത്രീയും കുട്ടിയും കാണപ്പെടുന്ന ചിത്രത്തോടൊപ്പം, “ചിത്രം എവിടെ എടുത്തത്, എപ്പോഴാണ് എടുത്തത്, ഒപ്പമുള്ളവര്‍ ആരാണ്?” എന്ന ചോദ്യവും ഗിരിരാജ് സിങ് ഉന്നയിച്ചിരുന്നു.

ഇതിന് മറുപടിയായി, ചിത്രത്തിലുള്ള സ്ത്രീയും കുട്ടിയും രാഹുല്‍ ഗാന്ധിയുടെ സുഹൃത്തിന്റെ കുടുംബാംഗങ്ങളാണെന്നും അവര്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുകയായിരുന്നുവെന്നും സുപ്രിയ ശ്രീനാതെ വ്യക്തമാക്കി. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കണ്ടാല്‍ മോശം ധാരണകള്‍ മാത്രമാണ് ചിലര്‍ക്ക് ഉണ്ടാകുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

അതേസമയം, ചിത്രം അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ലേക്ക് റേ റോബര്‍ട്‌സില്‍ വെച്ചാണ് എടുത്തതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം ചുമതലയുള്ള ആവിദ് ദണ്ടിയ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസും ഗിരിരാജ് സിങ്ങിനെ പരിഹസിച്ച് രംഗത്തെത്തി.

രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ ചിത്രത്തെ രാഷ്ട്രീയ വിവാദമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.