Home rss national malayalam പുതിയ വാർത്ത സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | വി ഡി സവര്‍ക്കര്‍ക്കെതിരായി പരാമര്‍ശം നടത്തിയതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്‍സ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് പോലീസാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. രാഹുല്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും ഇത് കണക്കിലെടുക്കുമ്പോള്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബഞ്ച് ആണ് കേസ് റദ്ദാക്കിയത്. കേസില്‍ വിചാരണ നേരിടണമെന്ന വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലിലാണ് കോടതി നടപടി. വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ദാസനായിരുന്നുവെന്നും പെന്‍ഷന്‍ പറ്റിയിരുന്നുവെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം. 2022 നവംബര്‍ 17ന് ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അലോക ജില്ലയില്‍ വച്ചാണ് രാഹുല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇതിനെതിരെ ഒരു അഭിഭാഷകനാണ് ലക്‌നൗ കോടതിയില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന്, രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് 2024 നവംബറില്‍ ലക്നൗ സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഇതിനു പിന്നാലെയാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.

Content Highlights: The Supreme Court quashed a criminal defamation complaint against Rahul Gandhi over his remarks on VD Savarkar. A bench led by Justice Dipankar Datta noted the absence of required prosecution sanction from Uttar Pradesh government. The ruling offers major legal relief to the Congress leader.