Home rss national malayalam പുതിയ വാർത്ത മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര

6
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മലയാളി സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര. സ്വാതന്ത്ര്യ ദിനത്തിലാണ് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചത്. ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജര്‍ തരുണിന് ശൗര്യ ചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.

റിട്ട.കേണല്‍ എ കെ വാസുദേവനാണ് തരുണിന്റെ പിതാവ്. 19 പേര്‍ക്ക് ശൗര്യ ചക്രയും 36 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനയിലെയും കേന്ദ്ര സായുധ പോലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ക്ക് 13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ അവാര്‍ഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചത്.

ഒമ്പത് കീര്‍ത്തി ചക്രയില്‍ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്. കേണല്‍ മനിയോ ഫ്രാന്‍സിസിന് കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിച്ചു. കിഷ്ത്വാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗിനും കത്വ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജമ്മു കശ്മീര്‍ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിച്ചു.

Content Highlights:
Malayali Army officer Major Tarun Vasudevan has been honored with the Shaurya Chakra on Independence Day. He was recognized for demonstrating extraordinary bravery during a counter-terrorism operation in Jammu and Kashmir. President Droupadi Murmu announced a total of 78 gallantry awards.