Source :- SIRAJLIVE NEWS
വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ പരാജയപ്പെടുത്തി ഹോര്‍മുസ് കയ്യടക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു ശക്തമായി മറുപടി നല്‍കി ഇറാന്‍. തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെ ഹോര്‍മുസ് പിടിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യ മന്ത്രി ഖാസിം ഗരീബാബാദി ട്രംപിന് ശക്തമായ മറുപടി നല്‍കി.
ഇറാന്റെ ആണവായുധ ശേഷി തടയുന്ന നീക്കങ്ങള്‍ അമേരിക്കയില്‍ ഇന്ധന വിലയും പണപ്പെരുപ്പവും വര്‍ധിപ്പിക്കും എന്ന ആശങ്ക ശരിയല്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ, ഹോര്‍മുസില്‍ യു എ ഇയുടെ മറ്റൊരു എണ്ണ കപ്പലിന് നേരെ വീണ്ടും ഇറാന്റെ ആക്രമണമുണ്ടായി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടക്കുന്ന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
60 ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവിലെ കരാറിന്റെ കാലാവധി ഓഗസ്റ്റ് 17ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. പാകിസ്താന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് തുര്‍ക്കി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കരാറിന്റെ കാലാവധി നീട്ടുന്നതിനുള്ള തങ്ങളുടെ സമ്മതം ഇരുരാജ്യങ്ങളും മധ്യസ്ഥരെ അറിയിച്ചതായി ചര്‍ച്ചകളുമായി അടുത്തബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ വെടിനിര്‍ത്തല്‍ എത്ര കാലത്തേക്ക് നീട്ടണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.
Content Highlights:
Donald Trump declared the US would claim the Strait of Hormuz, prompting a strong response from Iran’s deputy foreign minister. Tensions escalate following another attack on a UAE oil tanker in the strait. Meanwhile, reports suggest Iran and the US may extend a 60-day ceasefire agreement.




