Home rss national malayalam പുതിയ വാർത്ത രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍

5
0

Source :- SIRAJLIVE NEWS

ഡല്‍ഹി | രാജ്യം ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാതക ഉയര്‍ത്തും. വിവിധ മേഖലകളില്‍ നിന്നുള്ള അയ്യായിരത്തിലധികം അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കും. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ചെങ്കോട്ടയില്‍ ഇങ്ങനെ പൂര്‍ണമായ ആലാപനം നടക്കുന്നത്.

ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുക. 1,721 ഫീല്‍ഡ് ബാറ്ററിയിലെ ഗണ്ണര്‍മാരുടെ 21 ഗണ്‍ സല്യൂട്ട് ചടങ്ങിനൊപ്പം നടക്കും. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകളുടെ പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രസംഗത്തിന്റെ അവസാനം എന്‍ സി സി കേഡറ്റുകളും ‘മൈ ഭാരത്’ വളണ്ടിയര്‍മാരും വന്ദേമാതരം ആലപിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവിപദ്ധതികളും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കും. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 5,000 വിശിഷ്ടാതിഥികള്‍ക്കാണ് ഇത്തവണ ക്ഷണം. ഏകദേശം 27,000 പേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് സി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ദേശീയ ഗാനാലാപനം, മുഖ്യമന്ത്രി സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയും ഉണ്ടാകും.

ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവന്‍, സി പി എം ആസ്ഥാനമായ എ കെ ജി സെന്റര്‍, ബി ജെ പി ആസ്ഥാനമായ മാരാര്‍ജി ഭവന്‍, സി പിഐ ആസ്ഥാനമായ എം എന്‍ സ്മാരകം തുടങ്ങിയ രാഷ്ട്രീയ കേന്ദ്രങ്ങളിലും ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിനത്തില്‍ കേരളത്തില്‍ 15,000 കേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്ന പരിപാടി ബി ജെ പി സംഘടിപ്പിച്ചിട്ടുണ്ട്.

Content Highlights:
India celebrates its 80th Independence Day as Prime Minister Narendra Modi hoists the national flag at Red Fort. The ceremony features a 21-gun salute and a full recital of Vande Mataram. Chief Minister VD Satheesan leads the state-level celebrations at Central Stadium in Trivandrum.