Source :- SIRAJLIVE NEWS
കൊച്ചി | കൊച്ചി വില്ലിംഗ്ടൺ ഐലൻഡിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് 14 കാരനായ വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കടവന്ത്രയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി തോപ്പുംപടിയിലെ വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയതായിരുന്നു. ബസ്സിന്റെ ഡോർ അടച്ചിരുന്നില്ല. വില്ലിംഗ്ടൺ ഐലൻഡിലെ എ ടി എസ് ജംഗ്ഷനിൽ എത്തിയപ്പോഴാണ് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണത്.
വിദ്യാർഥി താഴെ വീണിട്ടും ബസ് നിർത്താതെ പോയി. കുട്ടിയുടെ തോളിന് പരിക്കേറ്റിട്ടുണ്ട്. നിലവിൽ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഡോറടക്കാതെ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും പരാതികൾ ഉയരാറുണ്ടെങ്കിലും വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
Content Highlights:
A 14-year-old student fell from a moving private bus in Wellington Island, Kochi, as the bus door was left open. The incident occurred on Tuesday evening. Although the student fell onto the road, the bus did not stop. The student sustained a shoulder injury and is currently undergoing treatment.




