Home rss national malayalam പുതിയ വാർത്ത സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം; മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അറസ്റ്റില്‍

സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം; മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അറസ്റ്റില്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സ്വാതന്ത്ര്യ ദിന തലേന്ന് രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അറസ്റ്റില്‍. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് വട്ടിയൂര്‍കാവ് അജിത്തിനെ അറസ്റ്റ് ചെയ്തത്.

വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ‘റീസര്‍ജ് – ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന പരിപാടിയെയും അതില്‍ പങ്കെടുത്ത സ്ത്രീകളെയുമാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്. പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അജിത്ത് ലൈംഗികച്ചുവയോടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും അശ്ലീല ചുവയോടെയും സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് സൈബര്‍ പോലീസ് അറിയിച്ചു.

Content Highlights:
Cyber Police arrested All Kerala Mens Association president Vattiyoorkavu Ajith for making derogatory social media remarks against women night walk participants. The arrest followed a complaint from the Women and Child Development Department. Further investigation is ongoing.