Home rss national malayalam പുതിയ വാർത്ത ബി ജെ പി പുനഃസംഘടന: കേരളത്തിൽ മുരളീധരപക്ഷത്തിന് മേൽക്കൈ

ബി ജെ പി പുനഃസംഘടന: കേരളത്തിൽ മുരളീധരപക്ഷത്തിന് മേൽക്കൈ

4
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | ബി ജെ പി ദേശീയ ഭാരവാഹിപ്പട്ടികയിൽ കേരളത്തിൽ നിന്ന് കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം നേടിയെങ്കിലും പി കെ കൃഷ്ണദാസ് പക്ഷത്തിന് ഒന്നും ലഭിച്ചില്ല.

കൃഷ്ണദാസിന് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പട്ടിക പുറത്തുവന്നപ്പോൾ പേരില്ല. കേരളത്തിലെ പ്രമുഖ വനിതാ നേതാവായിരുന്നിട്ടും ശോഭാ സുരേന്ദ്രൻ പൂർണമായും തഴയപ്പെട്ടു.
ദേശീയതലത്തിൽ യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകിയുള്ള പട്ടികയാണ് പുറത്തിറക്കിയതെങ്കിലും ശോഭക്ക് ഇടം ലഭിച്ചില്ല. ഉപാധ്യക്ഷനായിരുന്ന എ പി അബ്ദുല്ലക്കുട്ടിക്കും തിരിച്ചടിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള നേതാവായിരുന്നിട്ടും അനൂപ് ആന്റണിക്ക് സ്ഥാനമൊന്നും ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അനൂപ് ആന്റണിക്ക് ദേശീയ ഭാരവാഹിത്വം ലഭിക്കുമെന്ന് റിപോർട്ടുണ്ടായിരുന്നു. അതേസമയം, മുതിർന്ന കോൺഗ്രസ്സ് നേതാവായ എ കെ ആന്റണിയുടെ മകൻ അനിലിന് ദേശീയ സെക്രട്ടറിസ്ഥാനം ലഭിച്ചു.

ബി ജെ പി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്ന് മാറിയതിന് പിന്നാലെ സുരേന്ദ്രന് കിട്ടുന്ന സുപ്രധാന ചുമതലയാണ് ദേശീയ സെക്രട്ടറിസ്ഥാനം. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിയതിന് ശേഷം കാര്യമായ സ്ഥാനങ്ങളൊന്നും ഇല്ലാതിരുന്ന സുരേന്ദ്രന് ഇപ്പോൾ ലഭിച്ച സുപ്രധാന പദവി, സംസ്ഥാനത്തെ ഗ്രൂപ്പ് പോരിൽ വി മുരളീധരപക്ഷത്തിന് മേൽക്കൈ നൽകും.

Content Highlights:
The BJP released its new national office-bearers list, featuring K Surendran and Anil Antony as national secretaries. However, prominent leaders like Shobha Surendran and AP Abdullakutty were left out of the positions. The appointments strengthen the V Muraleedharan faction within Kerala BJP.