Home rss national malayalam പുതിയ വാർത്ത മാസപ്പടി കേസില്‍ വീണ്ടും ഇ ഡി റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസില്‍ വീണ്ടും ഇ ഡി റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

3
0

Source :- SIRAJLIVE NEWS

കോഴിക്കോട്| സിഎംആര്‍എല്‍എക്‌സാ ലോജിക് മാസപ്പടി കേസില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. കോഴിക്കോട് ഉള്‍പ്പെടെ എട്ട് ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇത് രണ്ടാം ഘട്ട പരിശോധനയാണ്.

ആദ്യഘട്ടത്തില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പായിരുന്നു പരിശോധന. തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. പിന്നാലെ എക്‌സാലോജിക് ഡയറക്ടര്‍ വീണ ടി എയെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചിരുന്നു.

സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പായാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടാണ് പോയതെന്നതിലാണ് നിലവിലെ അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക്  കൈപ്പറ്റിയെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു.

എക്‌സാലോജിക് സിഎംആര്‍എലിന് നല്‍കിയ സേവനങ്ങളും സിഎംആര്‍എലില്‍ നിന്ന് ലഭിച്ച പണം എന്ത് ചെയ്തുവെന്നതുമാണ് വീണ ടി എയെ ചോദ്യം ചെയ്തപ്പോള്‍ പ്രധാനമായും പരിശോധിച്ചത്. കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളും ഇ ഡി പരിശോധിച്ചുവരികയാണ്. എസ് എഫ് ഐ ഒ റിപ്പോര്‍ട്ടിന്റെ 134 അനുബന്ധ രേഖകള്‍ ഇ ഡിക്ക് ലഭിച്ചിരുന്നു.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്ത, മകള്‍ ഷിബി എസ് കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരടക്കം ആറ് പേരെ ഇ ഡി ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു.

Content Highlights:
The Enforcement Directorate launched its second phase of raids at eight locations, including Kozhikode, in the CMRL-Exalogic pay-off case. The probe focuses on money trails and asset attachment regarding Rs 2.78 crore received illegally. Chief Minister’s daughter Veena T A was previously questioned twice.