Home rss business malayalam ‘സുകുമാരൻ നായർ കേരളത്തിന്റെ പൊതുസ്വത്ത്’; ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ

‘സുകുമാരൻ നായർ കേരളത്തിന്റെ പൊതുസ്വത്ത്’; ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ ചിലർ നീചമായ ശ്രമങ്ങൾ നടത്തുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

തന്നെ കാണാനെത്തുന്നവരോട് സുകുമാരൻ നായർ മാന്യമായാണ് പെരുമാറുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോ വ്യക്തിക്കും അവരുടേതായ പെരുമാറ്റ രീതികളുണ്ടെന്നും അതിന്റെ പേരിൽ സുകുമാരൻ നായർക്കെതിരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിലും ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കി. എംഎൽഎമാർക്കും എംപിമാർക്കും കെപിസിസി അധ്യക്ഷനാകുന്നതിന് തടസമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയായിരിക്കെയാണ് പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്ക് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് യാതൊരു അയോഗ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി