Source :- SIRAJLIVE NEWS
കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്
ഉത്തര കേരളത്തിലെ മഹല്ല് കാര്യ വകുപ്പ് മേധാവികള്‍ക്കായി ‘ദിശ-26’ ശില്‍പശാല സംഘടിപ്പിച്ചു . കോഴിക്കോട് സംസ്ഥാന കാര്യാലയത്തില്‍ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ജില്ല, സോണ്‍ മഹല്ല് കാര്യ മേധാവികള്‍ പങ്കെടുത്തു. സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നടപ്പാക്കുന്ന സമഗ്ര മഹല്ല് പ്രൊജക്ടിന്റെ പ്രാഥമിക പരിശീലനവും ജില്ലാതലത്തില്‍ നടക്കുന്ന മിഹ്റാബ് കോണ്‍ഫറന്‍സുകളുടെ ആസൂത്രണവും നടന്നു.
മജീദ് കക്കാട്, അബൂബക്കര്‍ പടിക്കല്‍, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, സുലൈമാന്‍ ഇന്ത്യനൂര്‍, സിദ്ധീഖ് ഹാജി പാലക്കാട് നേതൃത്വം നല്‍കി.
Content Highlights:
The ‘Disha-26’ workshop concluded successfully after engaging interactive sessions. Participants gained valuable insights across diverse learning modules during the event. Comprehensive details and final session outcomes were shared at the valedictory function.




