Source :- SIRAJLIVE NEWS
ദോഹ/റിയാദ് | വര്‍ഷങ്ങളായി തുടരുന്ന ഗസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യു എസ് പ്രസിഡന്റ് ട്രംപിന്റെ സമഗ്ര പദ്ധതിയെയും യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ച ഫലസ്തീന്‍ രാഷ്ട്രത്തെയും ഇസ്‌റാഈല്‍ നിരസിച്ചതിനെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ .
സഊദി അറേബ്യ, അറബ് റിപബ്ലിക് ഓഫ് ഈജിപ്ത്, ജോര്‍ദാന്‍, ഇസ്‌ലാമിക് റിപബ്ലിക് ഓഫ് പാകിസ്താന്‍, റിപബ്ലിക് ഓഫ് ഇന്തോനേഷ്യ, റിപബ്ലിക് ഓഫ് തുര്‍ക്കി, ഖത്വര്‍, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഗസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമഗ്ര പദ്ധതി നടപ്പിലാക്കുന്നതിനുള്ള റോഡ് മാപ്പ് ഇസ്‌റാഈല്‍ നിരസിച്ചതിനെതിരെ രംഗത്ത് വന്നത്.
ഫലസ്തീന്‍ അംഗീകരിച്ച റോഡ് മാപ്പ്, മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, ഖത്വര്‍, തുര്‍ക്കി, യു എസ് എ, ഗസയുടെ ഉന്നത പ്രതിനിധി, സമാധാന ബോര്‍ഡ് എന്നിവരുടെ വിപുലമായ ശ്രമങ്ങളുടെ പരിസമാപ്തിയാണ്. ഇതിനെതിരെയുള്ള നിലപാടുകള്‍ പദ്ധതിയെ അപകടത്തിലാക്കുന്നതിനും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനായി ഏറ്റെടുത്ത കൂട്ടായ ശ്രമങ്ങളെ അടിസ്ഥാനപരമായി ദുര്‍ബലപ്പെടുത്തുന്നതിനും തുല്യമാണ്.
ഇസ്‌റാഈല്‍ സേനയെ പിന്‍വലിക്കുന്നതിനൊപ്പം ആയുധങ്ങള്‍ നിര്‍ത്തലാക്കുന്നതിനും, അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിന്യസിക്കുന്നതിനും, ഗസയുടെ ഭരണത്തിനായുള്ള ദേശീയ സമിതിക്ക് ഭരണപരമായ അധികാരം കൈമാറുന്നതിനും, സമഗ്ര പദ്ധതിയിലെ സുപ്രധാന നിര്‍ദേശമായ ഗസയുടെ പുനര്‍നിര്‍മാണത്തിനും ഇത് സുപ്രധാന നാഴികക്കല്ലാണ്. ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും ശാശ്വത സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ സ്ഥാപിക്കാനും യു എസ് പ്രസിഡന്റ് ട്രംപ് നടത്തുന്ന വിപുലമായ ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തുകയാണ് ഇസ്‌റാഈലെന്നും വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി.
സമഗ്ര പദ്ധതി വിഭാവനം ചെയ്ത പ്രതിബദ്ധതകളും ക്രമീകരണങ്ങളും ഇസ്‌റാഈല്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അവ നടപ്പിലാക്കുന്നതില്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും സുസ്ഥിരവും സജീവവുമായ യുഎസ് ഇടപെടലിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലുള്ള നിരാകരണം, തടസ്സപ്പെടുത്തല്‍, കാലതാമസം എന്നിവയുടെ അനന്തരഫലങ്ങള്‍ക്ക് ഇസ്‌റാഈല്‍ നേരിട്ടും പൂര്‍ണമായും ഉത്തരവാദിയായിരിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights:
Gulf nations have strongly condemned Israel’s rejection of Donald Trump’s proposed Gaza peace plan. Regional leaders warned that this move severely undermines diplomatic efforts to restore stability in the Middle East. The decision has sparked widespread international concern over escalating tensions.




