Source :- SIRAJLIVE NEWS
റാഞ്ചി | ക്രമക്കേടുകളെ തുടര്‍ന്ന് റദ്ദാക്കിയ 44 നിയമന പരീക്ഷകളുടെ പട്ടിക ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പുറത്തുവിട്ടു. വിഷയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെയാണ് നടപടി. 2014 മുതല്‍ ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനും (JPSC) പുറംകരാര്‍ ഏജന്‍സിയായ ടി എസ് ആര്‍ ഡാറ്റാ പ്രോസസ്സിംഗ് പ്രൈവറ്റ് ലിമിറ്റഡും (TDPL) നടത്തിയ പരീക്ഷകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഇന്നലെ രാത്രി വൈകി പുറത്തിറക്കിയ എട്ട് വിജ്ഞാപനങ്ങളിലൂടെ അറിയിച്ചു.
ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, സിവില്‍ ജഡ്ജിമാര്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമന പരീക്ഷകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലെ ലക്ചറര്‍മാര്‍, സീനിയര്‍ സയന്റിഫിക് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, കൂടാതെ വിവിധ ഭരണപരവും സാങ്കേതികവുമായ തസ്തികകളിലേക്കുള്ള നിയമന പരീക്ഷകളും സര്‍ക്കാര്‍ റദ്ദാക്കിയ മറ്റ് പ്രധാന പരീക്ഷകളുടെ കൂട്ടത്തിലുണ്ട്.
ജെ പി എസ് സി, ഝാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (JSSC) എന്നിവയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസുകള്‍ പരിഗണിക്കാന്‍ ഒരു ഫാസ്റ്റ് ട്രാക്ക് കോടതി രൂപവത്കരിക്കണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ഥിക്കുമെന്ന് വിജ്ഞാപനങ്ങളില്‍ പറയുന്നു. കൂടാതെ, ഇരു കമ്മീഷനുകളിലും ആഭ്യന്തര വിജിലന്‍സ് സെല്ലും രൂപവത്കരിക്കും. ജെ പി എസ് സി, ജെ എസ് എസ് സി എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കൗശലിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതി രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം, പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ഝാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (JSSC-CGL) പരീക്ഷ റദ്ദാക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ടി ഡി പി എല്‍ (TSR Data Processing Pvt Ltd) നടത്തിയ എല്ലാ പരീക്ഷകളും ആ ഏജന്‍സി പ്രഖ്യാപിച്ച ഫലങ്ങളും റദ്ദാക്കിയിട്ടുണ്ട്.
Content Highlights:
UAE President Sheikh Mohamed bin Zayed held a phone conversation with Donald Trump to discuss recent developments in West Asia. The leaders reviewed regional security and bilateral cooperation. They emphasized the importance of maintaining stability and diplomatic efforts across the region.



