Home rss national malayalam പുതിയ വാർത്ത മഅ്ദിന്‍ ഖോജ് സഫര്‍ സംഘത്തിന് മുംബൈയില്‍ ഊഷ്മളമായ വരവേല്‍പ്പ്

മഅ്ദിന്‍ ഖോജ് സഫര്‍ സംഘത്തിന് മുംബൈയില്‍ ഊഷ്മളമായ വരവേല്‍പ്പ്

4
0

Source :- SIRAJLIVE NEWS

മുംബൈ (മഹാരാഷ്ട്ര) |  മഅ്ദിന്‍ അക്കാദമി 30-ാം വാര്‍ഷികാഘോഷങ്ങളുടെയും രാജ്യത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ മത്സര സംരംഭമായ ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡി’ന്റെയും പ്രചാരണാര്‍ഥം പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ പ്രതിനിധി സംഘത്തിന് മുംബൈയില്‍ ഊഷ്മള വരവേല്‍പ്പ്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഇസ്ലാമിക സര്‍വ്വകലാശാലകള്‍, ഉന്നത ഇസ്ലാമിക സ്ഥാപനങ്ങള്‍, കോളേജുകള്‍, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങള്‍ എന്നിവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മഹാരാഷ്ട്രയില്‍ പ്രവേശിച്ചത്. പര്യടനത്തിന്റെ ഭാഗമായി മുംബൈയിലെയും പൂനെയിലെയും പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക, ചരിത്ര കേന്ദ്രങ്ങളും സംഘം സന്ദര്‍ശിച്ചു.

മുംബൈയിലെ പ്രശസ്തമായ ദാറുല്‍ ഉലൂം മഹ്ബൂബെ സുബ്ഹാനി, ദാറുല്‍ ഉലൂം അലി ഹസന്‍ അഹ്ലെ സുന്നത്ത്, ദഅ്വതെ ഇസ്ലാമി സെന്റര്‍, പൂനെയിലെ സിദ്‌റ ഇന്‍സ്റ്റിറ്റ്യൂട്ട്, ജാമിഅ ഖാദിരിയ്യ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയത്. അതത് സ്ഥാപനങ്ങളിലെ അക്കാദമിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘം നേരിട്ട് വിലയിരുത്തി. സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തുക, ഖുര്‍ആനിക പഠന ശാഖകളെ വിപുലീകരിക്കുക, പരമ്പരാഗത പാഠ്യപദ്ധതികളെ കാലാനുസൃതമായി പരിഷ്‌കരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഇരുവിഭാഗവും വിശദമായ ചര്‍ച്ചകള്‍ നടത്തി.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ ദാറുല്‍ ഉലൂം മഹ്ബൂബെ സുബ്ഹാനി പ്രസിഡന്റ് സയ്യിദ് ഇക്‌റാമുല്‍ ഹഖ്, ദാറുല്‍ ഉലൂം അലി ഹസന്‍ അഹ്ലെ സുന്നത്ത് പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഖാതിം അഷ്റഫി മിസ്ബാഹി, ദഅ്വതെ ഇസ്ലാമി വക്താവ് സയ്യിദ് മുറാദ് ബാബു, ഹഷ്മത് അലി മിസ്ബാഹി, മുഫ്തി ഫിറോസ് മിസ്ബാഹി, ദഅ്വത്തെ ഇസ്ലാമി നേതാവ് സീഷാന്‍ അട്ടാരി, ശിഹാബുദീന്‍ നൂറാനി, ശരീഫ് ഇബ്‌റാഹീം നൂറാനി തുടങ്ങിയ പ്രമുഖ പണ്ഡിതരും സ്ഥാപന ഭാരവാഹികളും പങ്കെടുത്തു.

ഖോജ് സഫര്‍ ക്യാപ്റ്റനും മഅ്ദിന്‍ സാദാത്ത് അക്കാദമി ഡയറക്ടറുമായ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ അസ്ഹരി, മുഹമ്മദ് ജുനൈദ് അദനി, ഹാഫിള് മുഹമ്മദ് നസീം അദനി, അഫ്‌സല്‍ അദനി, ജഅ്ഫര്‍ അദനി, ജുബൈര്‍ അദനി എന്നിവരാണ് ‘ഖോജ് സഫര്‍’ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത്.

Content Highlights: The Maadin Khoj Safar delegation received a warm reception in Mumbai as part of the academy’s 30th anniversary and India Holy Quran Award campaign. The team visited prominent Islamic educational institutions in Mumbai and Pune to foster academic collaboration. Prominent scholars participated in various reception events.