Home rss business malayalam സിറിയയിലെ ഇസ്രയേൽ വ്യോമാക്രമണം; മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീഷണി

സിറിയയിലെ ഇസ്രയേൽ വ്യോമാക്രമണം; മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീഷണി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സിറിയയിലെ വ്യോമാക്രമണത്തോടെ മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. വടക്കൻ സിറിയയിലെ അബു അൽ-ദുഹൂർ വ്യോമതാവളത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കൻ ഭരണകൂടത്തിനും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

തുർക്കി സൈന്യം സിറിയയിൽ വിന്യസിക്കുന്നതിനെ തടയാനാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശദീകരണം. തുർക്കി സൈനിക സാന്നിധ്യം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് നെതന്യാഹു വ്യക്തമാക്കി.

ഓഗസ്റ്റ് 18ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ വ്യോമതാവളത്തിലെ റൺവേകൾക്കും ഹാംഗറുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എട്ട് ബോംബുകൾ വരെ ആക്രമണത്തിൽ ഉപയോഗിച്ചതായും വിവരമുണ്ട്. അമേരിക്ക തുർക്കിയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണം മേഖലയിൽ പുതിയ നയതന്ത്ര സംഘർഷങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.