Home rss business malayalam ജാതി അധിക്ഷേപത്തിൽ കോൺഗ്രസ് നേതാക്കളുടെ പിന്തുണ ലഭിച്ചില്ലെന്ന് ഖാർഗെ

ജാതി അധിക്ഷേപത്തിൽ കോൺഗ്രസ് നേതാക്കളുടെ പിന്തുണ ലഭിച്ചില്ലെന്ന് ഖാർഗെ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഹൽദ്വാനിയിൽ തനിക്കെതിരെ നടന്ന ജാതി അധിക്ഷേപത്തിൽ കോൺഗ്രസ് നേതാക്കളിൽനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഖാർഗെ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഹൽദ്വാനിയിൽ ഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ചതിൽ’ പ്രവർത്തക സമിതിയിലെ ചില നേതാക്കൾ പ്രതികരിക്കാതിരുന്നത് തന്നെ വേദനിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ അപലപിക്കാൻ ചില നേതാക്കൾ തയ്യാറായില്ലെന്നും ഖാർഗെ വിമർശിച്ചു.

അതേസമയം, ഹൽദ്വാനിയിലെ സംഭവത്തെ കോൺഗ്രസ് ശക്തമായി തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ യോഗത്തിൽ വ്യക്തമാക്കി. ആഗസ്റ്റ് എട്ടിനാണ് ഖാർഗെ പ്രസംഗിച്ച വേദിയിൽ ഹിന്ദുത്വ സംഘടനയായ ശ്രീരാം സേന ചാണകം തളിച്ച് ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയത്.