Home rss national malayalam പുതിയ വാർത്ത ഐ ഐ ടി മദ്രാസിൽ മെഡിക്കൽ കോഴ്സുകളും

ഐ ഐ ടി മദ്രാസിൽ മെഡിക്കൽ കോഴ്സുകളും

4
0

Source :- SIRAJLIVE NEWS

ഐ ഐ ടി മദ്രാസിൽ ഇനി മെഡിക്കൽ കോഴ്‌സുകളും പഠിക്കാൻ അവസരം. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഐ ഐ ടി മദ്രാസ്. പ്രത്യേക സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആരംഭിച്ച് എം ബി ബി എസ്, എം ഡി, പിഎച്ച് ഡിമെഡിക്കൽ ഡിഗ്രികൾ നൽകാനാണ് പദ്ധതിയെന്ന് ഐ ഐ ടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി അറിയിച്ചു. പദ്ധതി പ്രഖ്യാപന ഘട്ടത്തിലാണെന്നും മെഡിക്കൽ കോഴ്സ് തുടങ്ങാൻ അനുമതികളും അധ്യാപന തസ്തികകളും ആശുപത്രിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് കടക്കാനുള്ള തീരുമാനം.
ഡോക്ടർമാരും എൻജിനീയർമാരും ഒരേ സ്ഥാപനത്തിൽ പ്രവർത്തിക്കുകയും പഠിക്കുകയും ചെയ്യുന്നത് പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. എൻജിനീയറിംഗ്, മെഡിക്കൽ മേഖലകൾ തമ്മിൽ സഹകരണം അത്യാവശ്യമാണ്.

ഐ ഐ ടി മദ്രാസ് ഇതാദ്യമായല്ല മെഡിക്കൽ മേഖലയിലേക്ക് കടക്കുന്നത്. 2023 മേയിൽ ഡിപാർട്ട്‌മെന്റ് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ആരംഭിച്ചിരുന്നു. നിലവിൽ ഈ വിഭാഗം മെഡിക്കൽ സയൻസും എൻജിനീയറിംഗും സംയോജിപ്പിച്ചുള്ള നാല് വർഷത്തെ ബിരുദപഠനമാണ് നൽകുന്നത്. രോഗനിർണയ ഉപകരണങ്ങൾ, മെഡിക്കൽ ഇംപ്ലാന്റുകൾ, എ ഐ അധിഷ്ഠിത മെഡിക്കൽ സംവിധാനങ്ങൾ, ഡ്രഗ് ഡിസ്‌കവറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പുതിയ കോഴ്സിൽ എം ബി ബി എസ് (ബിരുദ മെഡിക്കൽ വിദ്യാഭ്യാസം), എം ഡി (മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം), പിഎച്ച് ഡി (മെഡിക്കൽ ഗവേഷണം) എന്നിവ ഉൾപ്പെടും. അതേസമയം, ഐ ഐ ടി മദ്രാസിന് സ്വന്തമായി തീരുമാനിച്ച് എം ബി ബി എസ് കോഴ്‌സ് ആരംഭിക്കാനാകില്ല.
ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വേണം. കൂടാതെ മെഡിക്കൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി ആശുപത്രിയും തയ്യാറാക്കണം.

Content Highlights:
IIT Madras plans to start MBBS, MD, and PhD programs under a new School of Medical Sciences. Director Prof. V Kamakoti stated that the initiative aims to bridge technology and medicine. The project requires approval from the National Medical Commission and setup of hospital facilities.