Home rss national malayalam പുതിയ വാർത്ത ഹോട്ടലില്‍ ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല; മാനേജരെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥികള്‍

ഹോട്ടലില്‍ ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല; മാനേജരെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥികള്‍

4
0

Source :- SIRAJLIVE NEWS

തൃശൂര്‍| തൃശൂരിലെ അല്‍മിയ റെസ്റ്റോറന്റില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം. വിദ്യാര്‍ഥികള്‍ ബ്ലേഡ് കൊണ്ട് ഹോട്ടല്‍ മാനേജര്‍ അനീഷിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു.

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടികളുമാണ് ബിയറുമായി ഹോട്ടലില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ മേശപ്പുറത്ത് ബിയര്‍ കുപ്പികള്‍ തുറന്നുവെച്ച് കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മാനേജര്‍ തടയുകയായിരുന്നു.

പിന്നീട് വിദ്യാര്‍ഥികളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കി മടങ്ങിയ അയച്ചു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായെത്തി മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മാനേജറെ പരിക്കേല്‍പ്പിക്കുകയായിരുന്നു.സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസില്‍ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights:
A hotel manager in Thrissur was attacked with a blade by medical college students after he stopped them from consuming beer inside the restaurant. The students initially left after a discussion but returned an hour later with a group to commit the assault. A police complaint has been filed.