Home rss national malayalam പുതിയ വാർത്ത യുദ്ധസാഹചര്യത്തെ തുടര്‍ന്ന് കുവൈത്തില്‍ പ്രഖ്യാപിച്ച പ്രത്യേക വിസ ഇളവുകള്‍ അവസാനിച്ചതായി ആഭ്യന്തര മന്ത്രാലയം

യുദ്ധസാഹചര്യത്തെ തുടര്‍ന്ന് കുവൈത്തില്‍ പ്രഖ്യാപിച്ച പ്രത്യേക വിസ ഇളവുകള്‍ അവസാനിച്ചതായി ആഭ്യന്തര മന്ത്രാലയം

4
0

Source :- SIRAJLIVE NEWS

കുവൈത്ത് സിറ്റി |  കുവൈത്തില്‍ യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന പ്രത്യേക വിസ ഇളവുകള്‍ അവസാനിപ്പിച്ചതായും സാധാരണ നിയമങ്ങള്‍ സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ പുനസ്ഥാപിക്കപ്പെടുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രവേശന വിസകളുടെയും കുവൈത്തിന് പുറത്തുള്ള താമസക്കാരുടെ ലീവ് പെര്‍മിറ്റുകളുടെയും സാധാരണ കാലാവധികളും ചട്ടങ്ങളും വീണ്ടും നിലവില്‍ വരും. സന്ദര്‍ശക വിസയില്‍ നിലവില്‍ കുവൈത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും സ്വമേധയാ നല്‍കിയിരുന്ന അധിക കാലാവധി അവസാനിക്കുകയും സാധാരണ നിയമപ്രകാരം ഉള്ള വിസ കാലാവധി മറ്റു നടപടിക്രമങ്ങള്‍ വ്യവസ്ഥകള്‍ എന്നിവ വീണ്ടും പുനസ്ഥാപിക്കപ്പെടും.

രാജ്യത്തിന് പുറത്തുള്ള താമസക്കാര്‍ക്ക് ഉള്ള ലീവ് പെര്‍മിറ്റുകളുടെ സാധാരണ കാലാവധി പുനഃസ്ഥാപിക്കും .അതേസമയം 2026 ഓഗസ്റ്റ് 31 നോ അതിനുമുമ്പോ കുവൈത്തില്‍ നിന്ന് പുറപ്പെട്ടവര്‍ക്ക് നിലവിലുള്ള പ്രത്യേക അധിക കാലാവധി ബാധകമായിരിക്കും. സഹല്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന റസിഡന്‍സി പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലീവ് പെര്‍മിറ്റിന്റെ അവസാന തീയതി നിര്‍ണയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക. തിരിച്ചു കുവൈത്തിലേക്ക് എത്തുന്ന താമസക്കാര്‍ക്ക് അനുവദിച്ച കാലാവധി കൃത്യമായി പാലിക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.സംഘര്‍ഷ സാഹചര്യങ്ങളും വിമാന സര്‍വീസ് തടസ്സങ്ങളും പരിഗണിച്ചാണ് നേരത്തെ സന്ദര്‍ശക വിസകള്‍ക്കും വിദേശത്തുള്ള താമസക്കാരുടെ ലീവ് പെര്‍മിറ്റുകള്‍ക്കും പ്രത്യേക ഇളവുകള്‍ അനുവദിച്ചിരുന്നത് എന്നും അറിയിപ്പില്‍ പറയുന്നു

Content Highlights: Kuwait Ministry of Interior announced the end of special visa exemptions granted during war conditions. Normal rules for entry visas and leave permits will resume on September 1. Expats must adhere to official leave permit dates issued via the Sahel app upon return.