Home rss national malayalam പുതിയ വാർത്ത കേന്ദ്ര സർവീസിൽ ഒഴിഞ്ഞുകിടക്കുന്നത് 8.23 ലക്ഷം തസ്തികകൾ; രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളിൽ വരെ ഒഴിഞ്ഞ കസേരകൾ

കേന്ദ്ര സർവീസിൽ ഒഴിഞ്ഞുകിടക്കുന്നത് 8.23 ലക്ഷം തസ്തികകൾ; രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളിൽ വരെ ഒഴിഞ്ഞ കസേരകൾ

4
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | രാജ്യത്ത് തൊഴില്ലായ്മയും കേന്ദ്ര സർക്കാർ ജോലികൾക്കായുള്ള (Central Government Recruitment) പരീക്ഷാ പരിശീലനവും സജീവമായി തുടരുമ്പോഴും കേന്ദ്ര സിവിൽ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്നത് 8.23 ലക്ഷത്തിലധികം തസ്തികകൾ. വിവരാവകാശ നിയമ പ്രകാരമുള്ള (RTI) മറുപടി രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല.

കേന്ദ്ര സർവീസിൽ ആകെ അനുവദിച്ച 39,23,212 തസ്തികകളിൽ 2024 മാർച്ച് 1 ലെ കണക്കനുസരിച്ച് 30,99,556 ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നത്. 8,23,656 തസ്തികകൾ അഥവാ ആകെ ജീവനക്കാരുടെ 21 ശതമാനത്തോളം ഒഴിഞ്ഞുകിടക്കുകയാണ്. രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് മുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിൽ വലിയ രീതിയിലുള്ള തസ്തിക ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. ആക്ടിവിസ്റ്റായ ചന്ദ്രശേഖർ ഗൗർ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിൽ അനുവദിച്ച 803 തസ്തികകളിൽ 516 പേർ മാത്രമാണുള്ളത് (35.74% ഒഴിവ്). പ്രധാനമന്ത്രിയുടെ ഓഫീസിൽ 441 തസ്തികകളിൽ 315 ജീവനക്കാർ മാത്രമാണുള്ളത് (28.57% ഒഴിവ്).

ഏറ്റവും കൂടുതൽ ഒഴിവുകൾ പ്രതിരോധ മന്ത്രാലയത്തിലെ സിവിൽ വിഭാഗത്തിലാണ്. അനുവദിച്ച 5,56,248 തസ്തികകളിൽ 3,14,005 പേർ മാത്രമാണുള്ളത്; 2,42,243 തസ്തികകൾ (43.5%) ഒഴിഞ്ഞുകിടക്കുകയാണ്. റെയിൽവേയിൽ അനുവദിച്ച 14,79,701 തസ്തികകളിൽ 12,39,576 പേർ മാത്രമാണുള്ളത്; 2,40,125 തസ്തികകൾ കാലിയായി കിടക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ 11,18,233 തസ്തികകളിൽ 1,10,885 ഒഴിവുകളുണ്ട്. ഈ മൂന്ന് വിഭാഗങ്ങളിൽ മാത്രം 5.93 ലക്ഷത്തോളം ഒഴിവുകളാണുള്ളത്.

തപാൽ വകുപ്പിൽ 61,546 ഒഴിവുകളും വരുമാന വകുപ്പിൽ 69,662 ഒഴിവുകളുമുണ്ട്. കൃഷി വകുപ്പിൽ 1,855 ഒഴിവുകളും മൃഗസംരക്ഷണ വകുപ്പിൽ 1,378 ഒഴിവുകളുമുണ്ട് (58%). പരിസ്ഥിതി മന്ത്രാലയത്തിൽ 1,957 ഒഴിവുകളും തൊഴിൽ മന്ത്രാലയത്തിൽ 2,618 ഒഴിവുകളുമുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 522 ഉം സ്കൂൾ വിദ്യാഭ്യാസ വകുപ്പിൽ 87 ഉം ഒഴിവുകളുണ്ട്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ 1,582 ഒഴിവുകളും ആയുഷ് വിഭാഗത്തിൽ 233 ഒഴിവുകളുമുണ്ട്. അറ്റോമിക് എനർജിയിൽ 10,234 ഒഴിവുകളും ഐ എസ് ആർ ഒ ഉൾപ്പെടുന്ന ബഹിരാകാശ വകുപ്പിൽ 4,126 ഒഴിവുകളുമുണ്ടെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. ധനമന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വിഭാഗം ഓഗസ്റ്റ് 19 ന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Content Highlights

An RTI response revealed that over 8.23 lakh central government recruitment posts remain vacant across civilian departments. Major shortages are highlighted in Railways, Defence civilians, and Home Affairs. Activists urge the government to fill these central government recruitment vacancies urgently to solve youth unemployment.