Home rss national malayalam പുതിയ വാർത്ത ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്നും  നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്നും  നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത. തിരുവോണ ദിവസമായ ബുധനാഴ്ചയും മൂന്നാം ഓണമായ വ്യാഴാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights:
Central Meteorological Department warns of heavy rainfall across Kerala today and tomorrow due to a low-pressure area over Bay of Bengal. Yellow alerts are issued for eight districts today, including Pathanamthitta and Ernakulam. Rain accompanied by thunderstorms and wind is expected through Onam.