Source :- SIRAJLIVE NEWS
കൊച്ചി | ബിജെപി വിട്ടതിന് പിറകെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേവന്‍. തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിക്കുന്ന തുകയില്‍ വലിയൊരു ഭാഗം നേതാക്കള്‍ വീതിച്ചെടുക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്നായിരുന്നു ദേവന്റെ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കള്ളപ്പണം എത്തുന്നതെന്നും പ്രചാരണം അവസാനിക്കാന്‍ 15 ദിവസം ശേഷിക്കുമ്പോഴാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് കോടി രൂപ വന്നാല്‍ അതില്‍ 50 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ബാക്കി നേതാക്കള്‍ വീതിച്ചെടുക്കും .ബിജെപിയില്‍ ചേര്‍ന്നെങ്കിലും കേരളത്തിലെ പാര്‍ട്ടി നേതൃത്വം തന്നെ കാര്യമായി പരിഗണിച്ചിട്ടില്ലെന്നും ദേവന്‍ പറഞ്ഞു.
കേരളത്തില്‍ ടിവികെ നിര്‍ണായക ശക്തിയായി മാറും.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ടിവികെയില്‍ പുതുമുഖങ്ങള്‍ക്ക് മാത്രമായിരിക്കും സ്ഥാനം. പഴയ രാഷ്ട്രീയക്കാരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2031ലായതിനാല്‍ പാര്‍ട്ടിക്ക് മുന്നൊരുക്കങ്ങള്‍ക്ക് അഞ്ച് വര്‍ഷം സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 16നാണ് ദേവന്‍ ബിജെപി വിട്ടതായി പ്രഖ്യാപിച്ചത്.
Content Highlights: Actor Devan made grave allegations against BJP leaders shortly after leaving the party, claiming leadership mismanages election funds. He alleged only a fraction of campaign funds is spent while leaders divide the rest. Devan also announced TVK will field fresh candidates for future elections.




