Home rss national malayalam പുതിയ വാർത്ത ഗാർഹിക തൊഴിലാളികളെ ലൈസൻസില്ലാത്ത ഏജൻസികളിൽ നിന്ന് നിയമിക്കരുത്; കർശന മുന്നറിയിപ്പ്

ഗാർഹിക തൊഴിലാളികളെ ലൈസൻസില്ലാത്ത ഏജൻസികളിൽ നിന്ന് നിയമിക്കരുത്; കർശന മുന്നറിയിപ്പ്

4
0

Source :- SIRAJLIVE NEWS

അബൂദബി|ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി മാത്രമേ റിക്രൂട്ട് ചെയ്യാവൂ എന്ന് യു എ ഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം തൊഴിലുടമകൾക്ക് കർശന മുന്നറിയിപ്പ് നൽകി.
ലൈസൻസില്ലാത്ത വ്യക്തികളോ ഇടനിലക്കാരോ ഏജൻസികളോ വഴി തൊഴിലാളികളെ നിയമിക്കുന്നത് കുടുംബങ്ങൾക്ക് സാമ്പത്തിക, സുരക്ഷാ, ആരോഗ്യപരമായ വലിയ അപകടസാധ്യതകൾ വരുത്തിവെക്കും. കൂടാതെ തൊഴിൽ തർക്കങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിൽ നിയമപരമായ പരിരക്ഷ ലഭിക്കാതെ പോകാനും ഇത് ഇടയാക്കും.

അംഗീകാരമുള്ള ഓഫീസുകൾ സർക്കാർ നിശ്ചയിച്ച ഔദ്യോഗിക നിരക്കുകൾ മാത്രമേ ഈടാക്കാവൂ. ഒപ്പം മതിയായ പരിശീലനം ലഭിച്ച യോഗ്യരായ തൊഴിലാളികളെ ലഭ്യമാക്കാനും രണ്ട് വർഷത്തെ സർവീസ് ഗ്യാരണ്ടി നൽകാനും ഇത്തരം ഓഫീസുകൾക്ക് ബാധ്യതയുണ്ട്.
കരാർ വ്യവസ്ഥകൾ പ്രകാരം തൊഴിലാളിക്ക് സേവനം തുടരാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ നിയമനച്ചെലവിന്റെ മുഴുവൻ തുകയോ അല്ലെങ്കിൽ നിശ്ചിത വിഹിതമോ തിരിച്ചുപിടിക്കാൻ തൊഴിലുടമക്ക് നിയമപരമായ അവകാശമുണ്ട്.

അതിനാൽ റിക്രൂട്ട്‌മെന്റ്ഓഫീസിന്റെ ലൈസൻസ് സാധുത, ഔദ്യോഗിക നിരക്ക്, കരാറിലെ നിബന്ധനകൾ എന്നിവ മുൻകൂട്ടി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.

Content Highlights:
UAE Ministry of Human Resources and Emiratisation warned employers to recruit domestic workers only through licensed agencies. Hiring through unauthorized agents poses safety, financial, and legal risks. Approved offices ensure proper worker training, official rates, and a two-year service guarantee.