Home rss national malayalam പുതിയ വാർത്ത എളയാവൂരിലെ മണ്ണിടിച്ചില്‍; ജില്ലാ കലക്ടര്‍ക്ക് പ്രാഥമിക റിപോര്‍ട്ട് നല്‍കി ദേശീയ പാതാ അതോറിറ്റി

എളയാവൂരിലെ മണ്ണിടിച്ചില്‍; ജില്ലാ കലക്ടര്‍ക്ക് പ്രാഥമിക റിപോര്‍ട്ട് നല്‍കി ദേശീയ പാതാ അതോറിറ്റി

4
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | എളയാവൂരിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് ദേശീയ പാതാ അതോറിറ്റി (NHAI)പ്രാഥമിക റിപോര്‍ട്ട് നല്‍കി. മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസ (Wedge movement) മാണ് മണ്ണിടിച്ചിലിന് കാരണംഎന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ ദിവസവും സുരക്ഷാ പരിശോധന നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. പരിശോധനാ റിപോര്‍ട്ട് എല്ലാ ദിവസവും വൈകീട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു. വിഷയത്തില്‍ ജിയോളജിസ്റ്റിനോടും കലക്ടര്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്.

എളയാവൂരിലെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു.

കണ്ണൂര്‍ എളയാവൂരില്‍ ദേശീയ പാതാ നിര്‍മാണ മേഖലയിലാണ് ഇന്ന് രാവിലെ മണ്ണിടിച്ചിലുണ്ടായത്. മൂന്ന് വര്‍ഷം മുമ്പ് വന്‍ മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് സംരക്ഷണ ഭിത്തി തകര്‍ന്ന് 15 അടി താഴ്ചയിലേക്ക് പോയത്.

Content Highlights:
The National Highways Authority of India submitted a preliminary report on the Elayavur landslide to the Kannur District Collector. The report details the primary causes behind the slope failure along the NH 66 construction site. Authorities are evaluating immediate corrective measures to restore traffic safety.