Home rss national malayalam പുതിയ വാർത്ത പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് ടി പി രാമകൃഷ്ണന്‍

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് ടി പി രാമകൃഷ്ണന്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. നിവലില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാക്കുകള്‍ വലിയ വിവാദമായിരുന്നു. നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണം. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ടി പി രാമകൃഷ്ണന്‍

പിണറായി വിജയന്റെ പരാമര്‍ശം മുന്‍പുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും ടി പി രാകൃഷ്ണന്‍ പറഞ്ഞു. മുന്നണിയില്‍ പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി

Content Highlights: LDF Convener T P Ramakrishnan announced that discussions will be held with the CPI to resolve the dispute over the deputy opposition leader position. He stated leaders should maintain moderation in public remarks. He added that the CPM state secretary should clarify the party’s official stance.