Home rss national malayalam പുതിയ വാർത്ത പിറവത്ത് ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടുത്തം

പിറവത്ത് ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടുത്തം

3
0

Source :- SIRAJLIVE NEWS

കൊച്ചി |  പിറവത്ത് ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് പിറവം താലൂക്ക് ആശുപത്രിക്ക് സമീപം മോര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തമുണ്ടായത്. സ്ഥലത്തെത്തിയ അഗ്‌നിശമനസേന യൂണിറ്റ് തീയണക്കാന്‍ ശ്രമം ആരംഭിച്ചു.

എന്നാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നതോടെ കൂത്താട്ടുകുളത്തുനിന്നും മുളന്തുരുത്തിയില്‍ നിന്നും അഗ്‌നിശമനസേന യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. സ്ഥാപനത്തിന്റെ 80 ശതമാനത്തോളം ഭാഗം അഗ്‌നിക്കിരയായി.

ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. ഓണക്കൂര്‍ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം മുവാറ്റുപുഴ സ്വദേശി അരവിന്ദ് വാടകയ്ക്ക് എടുത്ത് നടത്തിവരികയായിരുന്നു

#Piravom #KochiNews #FireForce #Ernakulam #KeralaNews #PiravomFire #SirajLive

Content Highlights: A major fire broke out at a furniture workshop near Piravom Taluk Hospital in Kochi early in the morning. Fire units from Piravom, Koothattukulam, and Mulanthuruthy contained the blaze, preventing it from spreading nearby. Nearly 80 percent of the workshop was destroyed with a loss of 10 lakh rupees.