Home rss national malayalam പുതിയ വാർത്ത ഷൗക്കത്തലിയുടെ മരണം: യു ഡി എഫിനും മുഖ്യമന്ത്രിക്കുമെതിരെ പിണറായി

ഷൗക്കത്തലിയുടെ മരണം: യു ഡി എഫിനും മുഖ്യമന്ത്രിക്കുമെതിരെ പിണറായി

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കിഴിശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തില്‍ കൊണ്ടോട്ടി സബ് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഉദ്യോസ്ഥരുടെ പീഡനവും അഴിമതിയുമാണ് ഷൗക്കത്തലിയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. സാധാരണ തൊഴിലാളിയുടെ ഉപജീവനമാര്‍ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പിണറായി എഫ് ബി കുറിപ്പില്‍ കുറ്റപ്പെടുത്തി. ഏജന്റുമാര്‍ മുഖേനയല്ലാതെ നേരിട്ട് ആര്‍ ടി ഓഫീസിനെ സമീപിച്ചതും കൈക്കൂലി നല്‍കാന്‍ തയ്യാറാകാതിരുന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റ്. മുമ്പ് ഇതേ അവസ്ഥയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന് നിസ്സാരമായ ബോഡി വര്‍ക്കിന്റെയും മോഡിഫിക്കേഷന്റെയും പേരില്‍ പത്തുമാസത്തോളം സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു.

വാഹനം നിരത്തിലിറക്കാന്‍ കഴിയാതെ വന്നതോടെ ബേങ്ക് വായ്പാ തിരിച്ചടവ് മുടങ്ങുകയും സിബില്‍ സ്‌കോര്‍ തകരുകയും ചെയ്തതായി കുറിപ്പില്‍ പറയുന്നു. ഉപജീവനമാര്‍ഗം പൂര്‍ണമായും അടഞ്ഞതോടെയാണ് ഷൗക്കത്തലി ജീവനൊടുക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാഹന മോഡിഫിക്കേഷന്‍ നിയമങ്ങളിലും ബോഡി വര്‍ക്കുകളിലുമുള്ള അപ്രായോഗിക വ്യവസ്ഥകള്‍ ഒഴിവാക്കി ഇളവുകള്‍ കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല. അനുവദനീയമായ മോഡിഫിക്കേഷനുകളില്‍പ്പോലും മോട്ടോര്‍ വാഹന വകുപ്പിന്റെ അനാവശ്യ ഇടപെടലുകളും വേട്ടയാടലുകളും നടക്കുകയാണ്.

ഏജന്റ് മാഫിയകള്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും സ്വാതന്ത്ര്യം നല്‍കി സാധാരണ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേവലം അന്വേഷണത്തിലൂടെ വിഷയത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവനും ജീവനോപാധിക്കും ഭീഷണിയാകുന്ന സമീപനം തിരുത്തണം. ഷൗക്കത്തലിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന കൊണ്ടോട്ടി സബ് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അര്‍ഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Content Highlights: CPI(M) leader Pinarayi Vijayan heavily criticized the UDF and the Chief Minister regarding the death of Shaukat Ali. He alleged political hostility and failure on the government’s part in handling the issue. Vijayan demanded a thorough investigation and accountability from the administration.