Home rss national malayalam പുതിയ വാർത്ത ചേന്തിയിലെ ഗുരു ജയന്തി പരിപാടികളില്‍ പങ്കെടുത്തില്ല; മുഖ്യമന്ത്രിയെ തടഞ്ഞ് സംഘാടകര്‍

ചേന്തിയിലെ ഗുരു ജയന്തി പരിപാടികളില്‍ പങ്കെടുത്തില്ല; മുഖ്യമന്ത്രിയെ തടഞ്ഞ് സംഘാടകര്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടിയുടെ സംഘാടകരാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. ജയന്തി പരിപാടികളില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോവുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനം സംഘാടകര്‍ കൈ നീട്ടി നിര്‍ത്തിച്ച് പ്രതിഷേധം അറിയിച്ചു. ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ഇവിടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി സമയം നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിന്മാറിയത്. തിരുവനന്തപുരം ഡി സി സി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. പ്രതിഷേധിച്ച സംഘാടകരില്‍ പ്രാദേശിക കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ വി ഡി സതീശന്‍ സംഘാടകരോട് രോഷാകുലനായി സംസാരിച്ച ശേഷം കാറില്‍ കയറി മുന്നോട്ടുപോയി.

7.30 നുള്ള ട്രെയിനില്‍ കൊച്ചിയിലേക്ക് പോകേണ്ടതുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം, മുഖ്യമന്ത്രിയോട് മോശമായി സംസാരിച്ചതിന് സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: Organisers blocked the Chief Minister’s vehicle for failing to attend the Sree Narayana Guru Jayanti event in Chenti. The vehicle was stopped while he was travelling to Chempazhanthy as the event was not on his official schedule. The CM stepped out of his car and expressed anger at the protesters.