Source :- SIRAJLIVE NEWS
തൃശൂര്‍| പുലിക്കളിയോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് 30 ഓളം പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാം.
മണ്ണുത്തി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാര്‍അപ്രേം, ഫാത്തിമ നഗര്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, കാട്ടൂക്കാരന്‍ ജങ്ഷന്‍, ശവക്കോട്ട, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം.
മണ്ണുത്തി ഭാഗത്ത് നിന്ന് വന്ന് വടക്കേ സ്റ്റാന്‍ഡിലേക്ക് പോകേണ്ട ബസുകള്‍ കിഴക്കേ കോട്ടയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പെന്‍ഷന്‍മൂല, അശ്വനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം. മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ഐ.ടി.സി ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി പോകണം.
ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് നാലു മണിയോടെ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. ഒമ്പത് സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ടോടെ ദേശങ്ങളില്‍ നിന്നുള്ള പുലിക്കളി യാത്ര ആരംഭിക്കും. വൈകിട്ട് 4ന് സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനില്‍ മന്ത്രി ഒജെ ജനീഷ് ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. രാത്രി 10 ഓടെ ആഘോഷവും വിധിനിര്‍ണയവും പൂര്‍ത്തിയാകും.
Content Highlights:
Traffic restrictions will be enforced in Thrissur city from 2 PM on Saturday for Pulikali. Parking is prohibited on Swaraj Round and nearby roads from morning. Private vehicles can use 30 designated parking spots via QR codes, while buses are re-routed via Sakthan and Vadakke stands.




