Home rss national malayalam പുതിയ വാർത്ത വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ ഒപ്പിടാന്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ ഒപ്പിടാന്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

4
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍|വെനസ്വേലയുമായി ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ ഒപ്പിടാന്‍ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ കരാറിലൂടെ വെനസ്വേലയുടെ 65 ബില്യണ്‍ ബാരലിലധികം ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ ഭൂരിഭാഗവും അമേരിക്കയുടെ നിയന്ത്രണിലാകും. കരാര്‍ അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയില്‍ അധികമാക്കും. ഇതോടെ രാജ്യത്തെ ഇന്ധനവില കുത്തനെ കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

സോഷ്യല്‍മീഡിയ പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടില്‍ വെനിസ്വേലയുമായി അമേരിക്ക ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്!”എന്നാണ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് എന്നിവരാണ് കരാര്‍ ചര്‍ച്ച ചെയ്ത് ധാരണയാക്കിയതെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി യുഎസില്‍ എത്തിച്ചശേഷം, വെനസ്വേലന്‍ എണ്ണ വ്യവസായ മേഖലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കരാറിലൂടെ ഔദ്യോഗികമായി നിയന്ത്രണം സ്വന്തമാക്കിയത്. കരാര്‍ വെനസ്വേലയുടെ സാമ്പത്തിക രംഗത്തിനും വലിയ ഉണര്‍വേകുമെന്നും ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളിലൊന്നാണ് വെനസ്വേലയുടേത്. രാജ്യത്ത് ഭൂമിക്കടിയില്‍ ഏകദേശം 303 ബില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണ ശേഖരമുണ്ടെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്ക്. ലോകത്തിലെ ആകെ എണ്ണ ശേഖരത്തിന്റെ ഏകദേശം 17 ശതമാനമാണിത്.

Content Highlights:
US President Donald Trump announced a historic oil deal with Venezuela securing control over 65 billion barrels of crude reserves. Negotiated by State Secretary Marco Rubio and Venezuela’s interim president Delcy Rodriguez, it aims to lower US fuel prices and boost Venezuela’s economy.