Home rss national malayalam പുതിയ വാർത്ത യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; എസ് എഫ് ഐ നേതാവിനെതിരെ കേസ്

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; എസ് എഫ് ഐ നേതാവിനെതിരെ കേസ്

3
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച എസ് എഫ് ഐ വിദ്യാര്‍ഥി നേതാവിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. പൈസക്കരി ദേവമാതാ കോളജിലെ എസ് എഫ് ഐ നേതാവും സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറുമായ ചുഴലി സ്വദേശി കെ നവനീതിനെതിരെയാണ് കേസ്.

ശ്രീകണ്ഠാപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പോലീസ് ജാമ്യത്തില്‍ വിട്ടു.

പ്രതിക്കെതിരെ നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഫോണില്‍ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Content Highlights:
Sreekandapuram police registered a case against SFI leader K Navaneeth for attempting to film a woman secretly in her bathroom. Locals caught him on the spot and handed him over to the police. The victim’s family approached higher authorities alleging that the police charged weak sections.