Home rss national malayalam പുതിയ വാർത്ത ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന്‍ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന്‍ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

4
0

Source :- SIRAJLIVE NEWS

മലപ്പുറം| മഅ്ദിന്‍ അക്കാദമി 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ മത്സര സംരംഭമായ ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡി’ന്റെ രജിസ്ട്രേഷന്‍ കാലാവധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതെന്ന് ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ അസ്ഹരി അറിയിച്ചു.

ഖുര്‍ആന്‍ മനഃപാഠം (ഹിഫ്ള്), പാരായണം (തിലാവത്ത്), വ്യാഖ്യാനം (തഫ്സീര്‍) എന്നീ പ്രധാന വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 12 മുതല്‍ 30 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സ്ഥാപനങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. സ്ഥാപനതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന സ്‌ക്രീനിംഗുകള്‍ക്ക് ശേഷമായിരിക്കും കേരളത്തില്‍ വെച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.

നിലവില്‍ രാജ്യവ്യാപകമായി പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ സംഘത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണവും പങ്കാളിത്ത താല്‍പ്പര്യവും കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കാന്‍ തീയതി നീട്ടിയത്. താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും www.indiaholyquranaward.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്റ്റംബര്‍ 30നകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: Registration for the India Holy Quran Award organized by Ma’din Academy has been extended to September 30 following requests from institutions. Competitions are held in Hifz, Tilawat, and Tafseer categories for youth aged 12 to 30. Eligible candidates can register through www.indiaholyquranaward.com.