Home rss national malayalam പുതിയ വാർത്ത എഐഎസ്എഫ്-എഐവൈഎഫ് മാർച്ച്: ജലപീരങ്കിയിലെ വെള്ളത്തില്‍ അണുബാധയില്ല; ഇരുമ്പിന്റെ അംശമെന്ന് പരിശോധനാ ഫലം

എഐഎസ്എഫ്-എഐവൈഎഫ് മാർച്ച്: ജലപീരങ്കിയിലെ വെള്ളത്തില്‍ അണുബാധയില്ല; ഇരുമ്പിന്റെ അംശമെന്ന് പരിശോധനാ ഫലം

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തലസ്ഥാനത്ത് എഐഎസ്എഫ് – എഐവൈഎഫ് സമരക്കാർക്കെതിരെ പോലീസ് ഉപയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തില്‍ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം മാത്രമാണ് കണ്ടെത്തിയതെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്.

പിഎം ശ്രീ പദ്ധതിക്കെതിരെ ജൂണ്‍ 22ന് എ ഐഎസ്എഫ്-എഐവൈഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുന്‍മന്ത്രി കെ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ വെള്ളം ചീറ്റിയിരുന്നു. ജലപീരങ്കിയില്‍നിന്ന് പുറത്തുവന്ന വെള്ളം മലിനജലമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പോലീസ് ഉപയോഗിച്ച വെള്ളം ശേഖരിച്ച് കെ.രാജന്‍ പ്രതിപക്ഷ നേതാവിന് കൈമാറി. വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിച്ചതിനെ തുടര്‍ന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ മുഖേന ജല അതോറിറ്റിയുടെ ലാബിലാണ് പരിശോധന നടത്തിയത്.

വെള്ളത്തില്‍ അണുബാധയുണ്ടാക്കുന്ന ഘടകങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഇരുമ്പിന്റെ സാന്നിധ്യമാണ് നിറവ്യത്യാസത്തിന് കാരണമെന്നും പരിശോധനയില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനായി ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം, രണ്ട് ജലപീരങ്കി ടാങ്കുകളും തുറന്ന് പരിശോധിച്ച് വൃത്തിയാക്കിയ ശേഷം വീണ്ടും വെള്ളം നിറച്ചിട്ടുണ്ട്. ടാങ്കുകള്‍ ഉടന്‍ മാറ്റാന്‍ സാമ്പത്തിക പരിമിതികളുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

Content Highlights:
Scientific test reports revealed no bacterial infection in the water used in police water cannons during the AISF AIYF protest march in Thiruvananthapuram. The lab report confirmed that the discolouration was strictly due to high iron content inside the tank. The findings were handed over to the Home Minister after testing by the Water Authority laboratory following political allegations.