Home rss national malayalam പുതിയ വാർത്ത ഇറാനില്‍ സര്‍ക്കാര്‍ അനുകൂല പ്രകടനത്തിലേക്ക് കാര്‍ ഇടിച്ചു കയറി; നാല് മരണം

ഇറാനില്‍ സര്‍ക്കാര്‍ അനുകൂല പ്രകടനത്തിലേക്ക് കാര്‍ ഇടിച്ചു കയറി; നാല് മരണം

3
0

Source :- SIRAJLIVE NEWS

ടെഹ്‌റാന്‍ |  വടക്കന്‍ ഇറാനിലെ മഷ്ഹദ് നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല പ്രകടനത്തിലേക്ക് കാര്‍ ഇടിച്ചുകയറി നാലു പേര്‍ മരിച്ചു. സംഭവത്തില്‍ പത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

അതിവേഗത്തിലെത്തിയ കാര്‍ മറ്റൊരുവാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

35 വയസുള്ള ഡ്രൈവറുടെ ഒരു കണ്ണിനു കാഴ്ച ഇല്ലായിരുന്നുവെന്നാണ് ഇറേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉപാധികളോടെയാണത്രേ ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചത്.

Content Highlights: Four people were killed and over ten injured when a car crashed into a pro-government rally in Mashhad Northern Iran. Reports indicate the vehicle lost control after hitting another car. Iranian media stated the 35-year-old driver had limited vision in one eye and held a conditional license.