Source :- SIRAJLIVE NEWS
തിരുവനന്തപുരം|ശബരിമല ഓണസദ്യ വിവാദത്തില്‍ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിരുവോണ സദ്യ നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കെ ജയകുമാര്‍ പറഞ്ഞു. മന്ത്രിക്ക് ലഭിച്ച വിവരം ശരിയല്ലായിരിക്കാം. തിരുവോണ സദ്യ നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. മെസ്സില്‍ കൊടുത്ത സദ്യ 3000 പേര്‍ കഴിച്ചു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. സദ്യയെക്കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നുമാണ് മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് നിര്‍ദ്ദേശം നല്‍കിയത്. മുന്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അന്നദാനം ഉള്‍പ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടി ക്രമങ്ങള്‍ ഉണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് തിരുവോണ സദ്യ നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയത്.
Content Highlights:
TDB President K Jayakumar rejected Devaswom Minister K Muralidharan claims regarding lapses in Sabarimala Onam Sadya. Jayakumar stated over 3000 people had Sadya and someone misinformed the minister. He added that unnecessary mysteries are being spread despite all preparations being made.




