Home rss national malayalam പുതിയ വാർത്ത ‘റീ ഇമാജിനിങ് ലീഡര്‍ഷിപ്പ്’; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഐ ഐ എമ്മില്‍ ഇന്നും നാളെയും പരിശീലന പരിപാടി

‘റീ ഇമാജിനിങ് ലീഡര്‍ഷിപ്പ്’; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഐ ഐ എമ്മില്‍ ഇന്നും നാളെയും പരിശീലന പരിപാടി

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്| മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ‘റീ ഇമാജിനിങ് ലീഡര്‍ഷിപ്പ്’ ശില്‍പശാലയ്ക്ക് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ തുടക്കമാകും. ഇന്നും നാളെയുമായി നടക്കുന്ന പരിശീലന പരിപാടിയില്‍ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും.

എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഭരണസംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ശില്‍പശാലയിലെ പ്രധാന ചര്‍ച്ച. കാലത്തിനനുസരിച്ച് സര്‍ക്കാരും ഭരണനേതൃത്വവും എങ്ങനെ മാറണമെന്നതിനെക്കുറിച്ച് സര്‍ക്കാരിന് പുതിയ ഉള്‍ക്കാഴ്ച നല്‍കുന്ന തരത്തിലാണ് പരിശീലനം.

എഐ കാലത്തെ നേതൃത്വം, ജനങ്ങളില്‍ സുസ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള നയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോധിക പരിപാലനം, സില്‍വര്‍ എക്കണോമി, ഉന്നത വിദ്യാഭ്യാസം, കരിയര്‍ തുടങ്ങിയ വിഷയങ്ങളും വിവിധ സെഷനുകളില്‍ ചര്‍ച്ചയാകും.

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രിയോടെ തന്നെ കുന്ദമംഗലത്തെ ഐഐഎമ്മില്‍ എത്തി. മന്ത്രിസഭയ്ക്കായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന രണ്ടാമത്തെ പരിശീലന ക്യാമ്പാണിത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ 2011ലാണ് ഇതിന് മുമ്പ് മന്ത്രിസഭാ പരിശീലനം സംഘടിപ്പിച്ചത്. അന്നും കോഴിക്കോട് ഐഐഎമ്മിലായിരുന്നു പരിശീലനം.

Content Highlights: The two-day Reimagining Leadership workshop for the Kerala Chief Minister and council of ministers began at IIM Kozhikode. The retreat focuses on adapting governance to artificial intelligence, climate resilience, public health, and sustainable development. This marks the second cabinet training held at IIM Kozhikode since 2011.