Home rss national malayalam പുതിയ വാർത്ത ട്രാക്കില്‍ അറ്റകുറ്റപ്പണി; പാലക്കാട് ഡിവിഷനില്‍ വരും ദിവസങ്ങളിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

ട്രാക്കില്‍ അറ്റകുറ്റപ്പണി; പാലക്കാട് ഡിവിഷനില്‍ വരും ദിവസങ്ങളിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

3
0

Source :- SIRAJLIVE NEWS

പാലക്കാട് | ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ഡിവിഷനിലെ വിവിധയിടങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് റദ്ദാക്കി. മറ്റ് ചില സര്‍വീസുകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. നാളെ മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയുള്ള വിവിധ ദിവസങ്ങളിലാണ് മാറ്റം. ഈമാസം 20, 29 തിയ്യതികളില്‍ ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604) ഷൊര്‍ണൂരില്‍ നിന്നുള്ള സര്‍വീസ് പൂര്‍ണമായി റദ്ദാക്കി. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56603) 20ന് കോയമ്പത്തൂരില്‍ നിന്നുള്ള സര്‍വീസും പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്.

മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസ്സ് (16324) സെപ്തംബര്‍ 25, ഒക്ടോബര്‍ മൂന്ന് തിയ്യതികളില്‍ മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. സെപ്തംബര്‍ 9, 14, 16 തിയ്യതികളില്‍ തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസ്സ് (16843) പോടന്നൂരില്‍ യാത്ര അവസാനിപ്പിക്കും. സെപ്തംബര്‍ 25, ഒക്ടോബര്‍ മൂന്ന് തിയ്യതികളില്‍ കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56603) ലക്കിടിയില്‍ യാത്ര അവസാനിപ്പിക്കും.

സെപ്തംബര്‍ 10, 15, 17 തിയ്യതികളില്‍ പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്സ് (16844) പോടന്നൂരില്‍ നിന്ന് (രാവിലെ 7.55-ന്) സര്‍വീസ് ആരംഭിക്കും. 20, 29 തിയ്യതികളില്‍ പാലക്കാട്-നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ (56607) ഷൊര്‍ണൂരില്‍ നിന്ന് (രാവിലെ 7.05-ന്) സര്‍വീസ് ആരംഭിക്കും. സെപ്തംബര്‍ 22, ഒക്ടോബര്‍ ഒന്ന് തിയ്യതികളില്‍ ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604) ഷൊര്‍ണൂരില്‍ നിന്ന് രാവിലെ 30 മിനുട്ട് വൈകി 8.50-ന് മാത്രമേ പുറപ്പെടൂ.

സെപ്തംബര്‍ 6, 8, 10, 13 തിയ്യതികളില്‍ മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സ് (22638) വഴിമധ്യേ 45 മിനുട്ട് പിടിച്ചിടും. 5, 12 തിയ്യതികളില്‍ ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സ് (12618) വഴിമധ്യേ 45 മിനുട്ട് പിടിച്ചിടും. 25, ഒക്ടോബര്‍ മൂന്ന് തിയ്യതികളില്‍ എറണാകുളം-പാലക്കാട് മെമു (66610) വഴിമധ്യേ 35 മിനുട്ട് ക്രമീകരിക്കും. ഒക്ടോബര്‍ മൂന്നിലെ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്സ് (16307) സര്‍വീസ് വഴിമധ്യേ 30 മിനുട്ട് പിടിച്ചിടും.

Content Highlights: Southern Railway has announced major changes to train operations under the Palakkad division. Track maintenance work will cause cancellations, partial cancellations, and time rescheduling across key routes. Passengers are advised to check updated schedules before traveling.