Home rss national malayalam പുതിയ വാർത്ത റോഡപകടത്തില്‍ മരിച്ച അജ്ഞാതന്റെ മൃതദേഹത്തിലൂടെ വീണ്ടും വാഹനം കയറിയിറങ്ങി

റോഡപകടത്തില്‍ മരിച്ച അജ്ഞാതന്റെ മൃതദേഹത്തിലൂടെ വീണ്ടും വാഹനം കയറിയിറങ്ങി

3
0

Source :- SIRAJLIVE NEWS

തൃശൂര്‍ | റോഡപകടത്തില്‍ മരിച്ച അജ്ഞാതന്റെ മൃതദേഹത്തിലൂടെ വീണ്ടും വാഹനം കയറിയിറങ്ങി. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിലാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. സ്പീഡ് ട്രാക്കില്‍ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് റോഡില്‍ മൃതദേഹം കണ്ടത്. തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു.

വാഹനം നിര്‍ത്തി ഡ്രൈവര്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം വീണുകിടന്നയാളുടെ ശരീരത്തിലൂടെ വീണ്ടും കയറിയിറങ്ങി. പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗവും 108 ആംബുലന്‍സും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടം സംഭവിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച വൈകീട്ട് 7.15-ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.

Content Highlights:
An unidentified person was killed after being struck by vehicles on the Mannuthy Vadakkencherry national highway in Thrissur. Multiple vehicles ran over the victim in the speed lane before authorities arrived. Peechi Police and highway recovery teams moved the body to the hospital.