Home rss national malayalam പുതിയ വാർത്ത അബൂദബി; മേഖലയിലെ ആദ്യ കൃത്രിമബുദ്ധി വാഹന നിർമാണ കേന്ദ്രം പ്രവർത്തനം തുടങ്ങി

അബൂദബി; മേഖലയിലെ ആദ്യ കൃത്രിമബുദ്ധി വാഹന നിർമാണ കേന്ദ്രം പ്രവർത്തനം തുടങ്ങി

3
0

Source :- SIRAJLIVE NEWS

അബൂദബി|മിഡിൽ ഈസ്റ്റിലെ ആദ്യ കൃത്രിമബുദ്ധി അധിഷ്ഠിത വാഹന നിർമാണ കേന്ദ്രം അബൂദബിയിൽ പ്രവർത്തനമാരംഭിച്ചു. റോക്‌സ് അഡമാസ് വിഭാഗത്തിലെ ആദ്യ മൂന്ന് വാഹനങ്ങൾ “മേഡ് ഇൻ യു എ ഇ’ എന്ന ഔദ്യോഗിക മുദ്രയോടെ നിർമാണശാലയിൽ നിന്ന് പുറത്തിറങ്ങി. വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ “മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്‌സ്’ സംരംഭത്തിന്റെ ഭാഗമായി അബൂദബി ഇൻവെസ്റ്റ്മെന്റ്ഓഫീസുമായി സഹകരിച്ചാണ് റോക്‌സ് ഈ കേന്ദ്രം സജ്ജമാക്കിയത്.

ഖലീഫ ഇക്കണോമിക് സോണിൽ (കിസാദ്) 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അത്യാധുനിക അസംബ്ലി പ്ലാന്റ് ഒരുക്കിയിട്ടുള്ളത്. എൺപതിലധികം പ്രധാന വാഹന ഘടകങ്ങളുടെ പ്രാദേശിക സംയോജനം, പൂർണ വാഹന നിർമാണം, സാങ്കേതിക കാലിബ്രേഷൻ, മഴ പരിശോധന, കർശനമായ റോഡ് ടെസ്റ്റിംഗ്, അന്തിമ ഗുണനിലവാര പരിശോധന എന്നിവയെല്ലാം ഇവിടെ നേരിട്ടാണ് നടത്തുന്നത്.

2027 ഓടെ പ്രതിവർഷം 20,000 വാഹനങ്ങൾ നിർമിക്കാനാണ് പ്രാരംഭ ലക്ഷ്യം. തുടർന്ന് 2030 ഓടെ വാർഷിക ഉത്പാദനം മൂന്ന് ലക്ഷം വാഹനങ്ങളായി ഉയർത്താനും പ്രാദേശിക, അന്താരാഷ്ട്ര കയറ്റുമതി വിപണികളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കൃത്രിമബുദ്ധി ഗവേഷണശാലയും നൂതന രൂപകൽപനാ കേന്ദ്രവും പ്ലാന്റിനൊപ്പം തുറന്നു. വാഹന രൂപകൽപന, ആർ ആൻഡ് ഡി, നിർമാണം എന്നിവ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

അബൂദബിയിൽ പൂർണമായി രൂപകൽപ്പന ചെയ്യുന്ന ആദ്യ വാഹനം 2027 മാർച്ചിൽ പുറത്തിറക്കാനാണ് നീക്കം നടക്കുന്നത്. ഇമാറാത്തി പാരമ്പര്യ കലയായ ഈന്തപ്പനയോല നെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ആകർഷകമായ ഡിസൈനാണ് ഈ മോഡലിനായി അണിയറയിൽ ഒരുങ്ങുന്നത്.

Content Highlights:
The Middle East’s first AI-driven car manufacturing plant opened in Abu Dhabi’s KIZAD, launching Rox Adamas vehicles stamped Made in UAE. Spanning 10,000 square meters, it aims to produce 20,000 units annually by 2027 and 300,000 by 2030. The facility also features an AI research lab and design hub.