Home rss national malayalam പുതിയ വാർത്ത അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

3
0

Source :- SIRAJLIVE NEWS

ബെംഗളൂരു| കര്‍ണാടകയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരായ സ്ത്രീകളാണ് യുവാവിനെ മര്‍ദിച്ചത്. സാഹില്‍ എന്നയാളാണ് അഞ്ച് വയസുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സാഹിലിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് ചെരിപ്പുകൊണ്ടും ബെല്‍റ്റ് കൊണ്ടും മര്‍ദിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി സാഹിലിനെ അറസ്റ്റ് ചെയ്തു. പരുക്കേറ്റ അഞ്ച് വയസുകാരിക്ക് തുംകുരു ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ തുംകുരു വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Content Highlights:
Women in Arakere village of Tumakuru district in Karnataka tied a man to a tree and thrashed him for attempting to assault a 5-year-old girl. The accused Sahil lured the minor before locals caught him red-handed. Tumakuru women police arrested the accused and the child is undergoing treatment.