Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായരും നെയ്യാറ്റിൻകര സനലുമാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷം പാർട്ടി ഗൗരവമായി കാണുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തെറ്റുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സണ്ണി ജോസഫ് ഉറപ്പുനൽകി. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
അതേസമയം, പ്രശ്നം പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കാനും നിയമനടപടികളും അറസ്റ്റും ഒഴിവാക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. അന്വേഷണത്തിന്റെ ഭാഗമായി ഇരുകൂട്ടരോടും നാളെ നേരിട്ട് ഹാജരാകാൻ സമിതി നിർദേശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

