Home rss national malayalam പുതിയ വാർത്ത തിരുനബി സ്നേഹം വിജയത്തിലേക്കുള്ള വഴി: ഇ സുലൈമാന്‍ ഉസ്താദ്

തിരുനബി സ്നേഹം വിജയത്തിലേക്കുള്ള വഴി: ഇ സുലൈമാന്‍ ഉസ്താദ്

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | തിരുനബി സ്നേഹമാണ് വിശ്വാസികള്‍ക്ക് ഇരുലോക വിജയത്തിലേക്കുള്ള വഴി തെളിയിക്കുന്നതെന്ന് സമസ്ത പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്്ലിയാര്‍ പറഞ്ഞു.
അന്താരാഷ്ട്ര മീലാദ് സമ്മേളനവേദിയിൽ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇരുട്ടു മൂടിയ ലോകത്തിന് വെളിച്ചം പകര്‍ന്നാണ് തിരുനബി (സ) കടന്നുവന്നത്.
സര്‍വലോകത്തിനും അനുഗ്രഹമായി അല്ലാഹു നിയോഗിച്ച പ്രവാചകരോടുള്ള ആത്മാര്‍ഥമായ സ്നേഹം സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Samastha President E Sulaiman Musliyar stated that love for Prophet Muhammad is the key to eternal success. Inaugurating the Markaz International Milad Conference in Kozhikode, he highlighted how the Prophet brought light to darkness. He emphasized that loving the Prophet reflects love for God.