Home rss national malayalam പുതിയ വാർത്ത ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്‌പെഷ്യാലിറ്റി ചികിത്സ; ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം

ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്‌പെഷ്യാലിറ്റി ചികിത്സ; ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിനായി ഡോക്ടർമാരുടെ ഒഴിവുകൾ വേഗത്തിൽ നികത്താൻ ആരോഗ്യവകുപ്പ്. നിലവിലെ ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകി ഒഴിവുവരുന്ന തസ്തികകളിൽ പുതിയ നിയമനം നടത്താനാണ് തീരുമാനം.

യോഗ്യതയും സർവീസ് വ്യവസ്ഥകളും പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഉടൻ പ്രമോഷൻ നൽകാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. ഇതിന് ആവശ്യമായ പിഎസ്‌സി ഉപദേശവും ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകാരവും വേഗത്തിൽ ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് 24 മണിക്കൂർ സേവനങ്ങളെ ബാധിക്കുമെന്ന ആശങ്ക കെജിഎംഒഎ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. പുതിയ നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്തു.

Content Highlights: The Kerala Health Department has decided to expedite doctor promotions and fill vacant posts to ensure 24-hour specialty care in district and general hospitals. Health Minister K Muraleedharan directed officials to fast-track PSC advice and Departmental Promotion Committee approvals. The KGMOA welcomed the initiative following earlier concerns regarding specialist doctor shortages.