Home rss business malayalam 50 കോടി പിന്നിട്ട് ‘തുടക്കം’; വിസ്മയയുടെ പ്രകടനത്തിന് നിറഞ്ഞ കൈയടി, സക്സസ് ടീസറും പുറത്ത്

50 കോടി പിന്നിട്ട് ‘തുടക്കം’; വിസ്മയയുടെ പ്രകടനത്തിന് നിറഞ്ഞ കൈയടി, സക്സസ് ടീസറും പുറത്ത്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ തിയേറ്ററുകളിൽ മികച്ച വിജയവുമായി മുന്നേറുന്നു. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിൽ വിസ്മയ മോഹൻലാലിന്റെ ഗംഭീര പ്രകടനമാണ് പ്രധാന ആകർഷണമായി വിലയിരുത്തപ്പെടുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ‘എമ്പുരാനി’ലെ ചെറിയ കാമിയോ വേഷത്തിലൂടെ ശ്രദ്ധ നേടിയ ആശിഷ്, ‘തുടക്കത്തിലൂടെ’ അഭിനയത്തിലെ മികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ സക്സസ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ഇതിനോടകം ബോക്സോഫീസിൽ 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ ലോഞ്ചിങ് വേളയിൽ ‘തുടക്കം’ ഒരു കൊച്ചു കുടുംബചിത്രമാണെന്നായിരുന്നു സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഈ വിശേഷണങ്ങൾക്കപ്പുറം നിരവധി കൗതുകങ്ങളും അപ്രതീക്ഷിത മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

ഇതിനുപുറമെ, മെഗാസ്റ്റാർ മോഹൻലാലിന്റെ പ്രത്യേക അതിഥി വേഷവും ചിത്രത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. വിസ്മയയുടെ പ്രകടനം, ആശിഷ് ജോ ആന്റണിയുടെ അഭിനയം, മോഹൻലാലിന്റെ സാന്നിധ്യം എന്നിവയോടെ ‘തുടക്കം’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്.