Home rss national malayalam പുതിയ വാർത്ത സഊദിക്കെതിരായ ഹൂത്തി ആക്രമണം; അപലപിച്ച് ജി സി സി സഹകരണ കൗണ്‍സില്‍

സഊദിക്കെതിരായ ഹൂത്തി ആക്രമണം; അപലപിച്ച് ജി സി സി സഹകരണ കൗണ്‍സില്‍

3
0

Source :- SIRAJLIVE NEWS

മനാമ | തെക്കന്‍ സഊദി നഗരങ്ങളെ ലക്ഷ്യമിട്ട് യമനിലെ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങളെ ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി അപലപിച്ചു. ആക്രമണത്തില്‍ 73 പേര്‍ക്ക് പരുക്കേല്‍ക്കുകയും സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് അല്‍ബുദൈവി പറഞ്ഞു. സിവിലിയന്മാരുടെ സുരക്ഷയോടുള്ള പൂര്‍ണമായ അവഗണനയാണിത്. പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷക്ക് ഭീഷണിയാണ് ഹൂത്തി നടപടി. യമനില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ നിരാകരിക്കുന്നുവെന്നതിന് തെളിവാണ് ഹൂത്തികളുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെന്നും ജി സി സി സെക്രട്ടറി പ്രതികരിച്ചു.

സഊദി അറേബ്യയുമായുള്ള ഗള്‍ഫ് ജനറല്‍ കൗണ്‍സില്‍ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യം അല്‍ബുദൈവി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.

Content Highlights:
The Gulf Cooperation Council strongly condemned the Houthi attack targeting Saudi Arabia, highlighting it as a violation of international law. The GCC reaffirmed its full solidarity with Saudi Arabia in protecting its security. The council urged international action to stop regional escalation.