Home rss national malayalam പുതിയ വാർത്ത ബ്രിക്സ്: സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ സമവായം; അടുത്ത ഉച്ചകോടി ചൈനയില്‍

ബ്രിക്സ്: സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ സമവായം; അടുത്ത ഉച്ചകോടി ചൈനയില്‍

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ബ്രിക്സ് ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും. ഇതുസംബന്ധിച്ച് അംഗരാജ്യങ്ങള്‍ സമവായത്തിലെത്തി. ദീര്‍ഘ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സമവായം രൂപപ്പെട്ടത്. നേരത്തെ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം സംയുക്ത പ്രസ്താവന നടത്താനാവാതെയാണ് അവസാനിച്ചിരുന്നത്. ഇതോടെ ബ്രിക്സ്-2026 ആദ്യ സെഷന് സമാപനമായി. അടുത്ത ബ്രിക്സ് ഉച്ചകോടി ചൈനയില്‍ നടത്താനും സമ്മേളനത്തില്‍ തീരുമാനമായി.

ഒരു രാജ്യത്തെയും പേരെടുത്ത് പരാമര്‍ശിക്കാത്ത രൂപത്തിലാണ് സംയുക്ത പ്രസ്താവന തയ്യാറാക്കിയതെന്നാണ് അറിയുന്നത്. ഏതെങ്കിലും രാജ്യം നടത്തുന്ന ഏകപക്ഷീയമായ യുദ്ധത്തെ സംയുക്ത പ്രസ്താവനയില്‍ അപലപിക്കുമെന്നും ബ്രിക്സ് നേതാക്കള്‍ വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യു എ ഇയും ഇറാനും തമ്മിലുണ്ടായ കടുത്ത അഭിപ്രായ ഭിന്നതകള്‍ ഉച്ചകോടിയെ പിടിച്ചുലച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര സഹകരണം വര്‍ധിപ്പിക്കാനും വ്യാപാര തടസ്സങ്ങള്‍ കുറക്കാനും ബിസിനസ് അവസരങ്ങള്‍ വികസിപ്പിക്കാനും ഉച്ചകോടിയില്‍ ധാരണയായിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights:
BRICS member nations successfully achieved consensus to release a joint declaration during the latest summit. Key discussions focused on strengthening economic ties, trade collaboration, and global governance reform. China has been officially named as the host country for the next upcoming summit.