Source :- SIRAJLIVE NEWS
പാലക്കാട് | മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്നവര്‍ക്ക് മേല്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുകയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്.
റസാക്കിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍, എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ ആറിനായിരുന്നു അപകടം. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുല്‍ റസാഖ് മരിച്ചു.
തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്കുമേല്‍ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Content Highlights: One person died and three others sustained injuries after an out-of-control car rammed into people waiting at a bus stop in Vaniyambara, Palakkad. The deceased was identified as Abdul Razaq from Vaniyambara. Vadakkencherry police seized the vehicle and took the driver into custody.




