Source :- SIRAJLIVE NEWS
തൃശ്ശൂര്‍ | അന്തിക്കാട് റോഡില്‍ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സഹയാത്രികന് പരുക്ക്. കാഞ്ഞാണി ഭവന്‍സ് സ്‌കൂള്‍ പരിസരത്തെ അയ്യാണ്ടി വീട്ടില്‍ ബിജുവിന്റെയും സുമയുടെയും മകന്‍ ഗൗതം (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം.
പരക്ക് പറ്റിയ കാരമുക്ക് സ്വദേശി തോരേക്കാട്ടില്‍ വീട്ടില്‍ അതുല്‍ (22) ചികിത്സയില്‍ തുടരുകയാണ്. സ്വകാര്യ ബസ് ജീവനക്കാരനാണ് ഗൗതം. അതേ ബസ്സിലെ ഡ്രൈവറാണ് അതുല്‍. . ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
#ThrissurAccident #KanjaniNews #RoadAccident #KeralaNews #Anthikad #SirajLive
Content Highlights: A 19-year-old youth named Gautham died after a bike lost control and fell into a canal near Kanjani in Thrissur. The accident occurred on Saturday night near St. Thomas Church chapel on Anthikad road. Co-passenger Atul sustained injuries and is currently undergoing medical treatment.




